Search Athmeeya Geethangal

5116. നയിക്ക നീ എൻ യഹോവേ മരു  
Lyrics : Shaji Varghese, Aymanam
Tune: Guide me o Thou great Jehovah...
 
1.നയിക്ക നീ എൻ യഹോവേ മരുവിലെൻ യാത്രയിൽ
ശക്തനാം നീ തൃക്കൈ നീട്ടി ക്ഷീണൻ എന്നെ താങ്ങുക
സ്വർഗ്ഗമന്ന സ്വർഗ്ഗമന്ന തന്നു തൃപ്തനാക്കുക
തന്നു തൃപ്തനാക്കുക
 
2.തുറക്ക നീ നല്ലുറവ ജീവജലം ഒഴുക്കാൻ
അഗ്നി-മേഘ സ്തംഭത്താലേ എന്നെ നീ നയിക്കുക
ശക്തനാം നീ ശക്തനാം നീ നിത്യം എൻ പരിചയും
നിത്യം എൻ പരിചയും
 
3.മൃത്യുഭീതി കൂടാതെ ഞാൻ യോർദ്ദാൻ തീരം കടന്ന്
പാലും തേനും ഒഴുകീടും കാനാനിൽ ഞാൻ ചേരുമ്പോൾ
സ്തുതി ഗീതം സ്തുതി ഗീതം നിത്യം അർപ്പിച്ചിടും ഞാൻ
നിത്യം അർപ്പിച്ചിടും ഞാൻ
 

58234023 Hits    |    Powered by Oleotech Solutions