Search Athmeeya Geethangal

5115. യഹോവ എൻ ഇടയാനാം ഇന്നിലൊരു 
Lyrics : Shaji Varghese, Aymanam
Tune: The Lord's my shepherd, I'll not 
 
1.യഹോവ എൻ ഇടയാനാം ഇന്നിലൊരു ക്ലേശം
സ്വസ്ഥതയുള്ള വെള്ളവും പുൽമേടും എൻ സ്വന്തം
 
2.എൻ പ്രാണനെ തണുപ്പിക്കും തൻ തിരു നാമത്താൽ
നീതിയിൻ സൽ പാതകളിൽ നിത്യം നടത്തിടും
 
3.കൂരിരുളിൻ വൻ പാതയിൽ കൂടി നടന്നാലും
നിൻ വടിയും വലംകൈയ്യും നിത്യമെൻ ആശ്വാസം
 
4.എൻ പാനപാത്രത്തിൽ വീഞ്ഞും ശിരസ്സിനെണ്ണയും
ശത്രുമുമ്പാകെ മേശയും നിത്യം താൻ ഒരുക്കും
 
5.നന്മയും വൻ കരുണയും എന്നെ പിന്തുടരും
യഹോവ തന്നാലയത്തിൽ നിത്യം ഞാൻ പാർത്തിടും

58257796 Hits    |    Powered by Oleotech Solutions