Search Athmeeya Geethangal

5114. കിസ്തുവിന്‍ സ്നേഹ മാഹാത്മ്യം ഹാ  
Lyrics : Shaji Varghese, Aymanam
1.കിസ്തുവിന്‍ സ്നേഹ മാഹാത്മ്യം ഹാ എത്രയോ ശ്രേഷ്ടം
ആഴിയിലും അഗാധമേ വാനിലും അത്യുന്നതം
 
2.സര്‍വ്വലോകത്തിന്‍ പാപത്തെ ചുമന്നൊഴിച്ച കുഞ്ഞാടിനെ
ധ്യാനിക്കുമ്പോഴും കീര്‍ത്തിക്കും എന്നെന്നും നിന്‍ സ്നേഹത്തെ
 
3.മര്‍ത്യകുലത്തിന്‍ ശാപത്തെ ക്രൂശതില്‍ തീര്‍ത്തതിനെ
ഓര്‍ത്തിടുമ്പോഴും കീര്‍ത്തിക്കും എന്നെന്നും നിന്‍ സ്നേഹത്തെ
 
4.ഹീനരാം നരവര്‍ഗത്തെ മാന്യരായ്ത്തീര്‍ത്ത നിന്‍റെ
വന്‍ക്രിയയോര്‍ത്തും കീര്‍ത്തിക്കും എന്നെന്നും നിന്‍ സ്നേഹത്തെ
 
5.നിന്‍ രക്തത്താല്‍ എന്‍ പാപത്തെ എന്നേക്കുമായ് തീര്‍ത്ത
വന്‍ക്രുപയോര്‍ത്തും കീര്‍ത്തിക്കും എന്നെന്നും നിന്‍ സ്നേഹത്തെ
 
6.നിന്‍ ശരീരത്തിന്‍ ഓര്‍മ്മക്കായ് തന്നതാം ഈ അപ്പം
പങ്കിടുമ്പോഴും കീര്‍ത്തിക്കും എന്നെന്നും നിന്‍ സ്നേഹത്തെ
 
7.നിന്‍ രുധിരത്തിന്‍ ഓര്‍മ്മക്കായ് തന്ന ഈ പാനപാത്രം
കൈമാറുമ്പോഴും കീര്‍ത്തിക്കും എന്നെന്നും നിന്‍ സ്നേഹത്തെ
 
8.കാല്‍വറിയില്‍ നീ സ്ഥാപിച്ച രക്തത്തിന്‍ പുതുനിയമം
നിന്‍ വരവോളം കീര്‍ത്തിക്കും എന്നെന്നും നിന്‍ സ്നേഹത്തെ

58231894 Hits    |    Powered by Oleotech Solutions