Lyrics : Shaji Varghese, AymanamTune: Christ the Lord is risen today...
1.ക്രിസതു നാഥനുയിര്‍ത്തെഴുനേറ്റു -ഹാ-ലേ-ലു-യ്യ
പാടീടാം അത്യുച്ചത്തില്‍ - ഹാ-ലേ-ലു-യ്യ
ദൂതരും മാനവരും - ഹാ-ലേ-ലു-യ്യ
മോദമോടാര്‍ത്തീടട്ടെ - ഹാ-ലേ-ലു-യ്യ
2.കല്ലറയും കാവൽപ്പടയും - ഹാ-ലേ-ലു-യ്യ
അധികാരത്തിന്‍ മുദ്രകളും - ഹാ-ലേ-ലു-യ്യ
മരണത്തിന്‍ വിഷമുള്ളിനേയും - ഹാ-ലേ-ലു-യ്യ
എന്നേക്കുമായ് തകര്‍ത്തു - ഹാ-ലേ-ലു-യ്യ
3.സ്നേഹത്തിന്‍ വീണ്ടെടുപ്പാല്‍ - ഹാ-ലേ-ലു-യ്യ
സാത്താനെ ജയിച്ചതാല്‍ - ഹാ-ലേ-ലു-യ്യ
അന്ധകാരം മാറ്റി താന്‍ - ഹാ-ലേ-ലു-യ്യ
സ്വന്ത രക്തം ചിന്തിയതാല്‍ - ഹാ-ലേ-ലു-യ്യ