Lyrics : Shaji Varghese, AymanamTune: Amazing grace how sweet..
1.എന്താശ്ച്യര്യം വന്‍ ക്രുപയാല്‍ നിക്രുഷ്ടനാം എന്നെ
പാപാന്ധകാരത്തില്‍ നിന്നും വീണ്ടെടുത്തതോര്‍ത്താല്‍
2.വന്‍ ഭയം നീങ്ങി എന്‍ മനം നിന്നെ ഭയന്നിടാന്‍
നിന്‍ ക്രുപ എത്ര മോദമായ് ഞാന്‍ വിശ്വസിക്കയാല്‍
3.എന്താപത്തൊ വന്‍കെണിയൊ കഷ്ടമൊ വന്നാലും
നിന്‍ക്രുപ എന്നെ നടത്തും നിത്യതയോളവും
4.വന്‍ നന്മ കര്‍ത്തന്‍ വാഗ്ദത്തം എന്‍ ജീവനില്‍ ബലം
എന്‍ പങ്കും നല്‍ പരിചയും ഈ ജീവനാളെല്ലാം
5.എന്‍ ദേഹം ദേഹി മാഞ്ഞുപോം ഈ ജീവിതാന്ത്യത്തില്‍
എന്‍ സ്വന്തമാകും സ്വര്‍ഗ്ഗീയ സന്തോഷ ജീവിതം
6.ഓരായിരം സംവല്‍സരം പൊന്‍സൂര്യപ്രഭപോല്‍
നിന്നെ സ്തുതിച്ചു പാടീലും നിത്യത തീരില്ല