Search Athmeeya Geethangal

5110. ഉന്നതനെ വന്ദിതനാം മന്നവനെ മശീഹയെ 
Lyrics : Shaji Varghese, Aymanam
1.ഉന്നതനെ വന്ദിതനാം മന്നവനെ മശീഹയെ
വന്ദനമേ വന്ദനമേ വന്ദനമേ നീ വാഴ്‌ക
ഇന്നടിയാർ നിന്നരികിൽ നന്ദിയോടെ അണയുന്നു
നിൻ പ്രഭ നീ ചൊരിയണമേ നിൻ കൃപ പകരേണമേ
 
2.നിർമ്മലമാം പൊന്മലരിൻ നൽ നറുമണമേകുന്ന
നിൻമൊഴികൾ കേൾക്കാനായി വന്നിടുന്നിന്നടിയാർ
മന്നിതിലെ ഖിന്നതയിൽ എന്നുമിവർ തളരുമ്പോൾ
നിൻ വചനം എന്നെന്നും നിൻ സുതർക്കാശ്വാസമേ
 
3.മഞ്ജുളമാം പൊന്നുഷസ്സിൽ തേൻനുകരും മധുപംപോൽ
നിൻ തിരുവടി തേടുന്നു നിൻ ദാസരീസമയെ
മന്നവനെ നിൻ വചനം ഇന്നടിയാർ ഹൃദയത്തിൻ 
മന്നതയൊന്നായകറ്റി ഉന്നതരാക്കേണമേ
 
4.അജ്ഞതയിൽ മർത്യജനു വിജ്ഞാനം പകരുന്ന
അന്ധതയാൽ ബന്ധിതനു മോചനമരുളീടുന്ന 
അൻപേഴും നിൻ ഇമ്പസ്വരം ഇന്നടിയാർക്കവലമ്പം
നിൻ മൊഴികേൾപ്പിക്കണമേ നിൻ വിധി കാട്ടേണമേ

58257796 Hits    |    Powered by Oleotech Solutions