Search Athmeeya Geethangal

5109. എന്‍ പേര്‍ക്കായ് മന്നില്‍ പിറന്ന  
Lyrics : Shaji Varghese, Aymanam
1.എന്‍ പേര്‍ക്കായ് മന്നില്‍ പിറന്ന നാഥനെ
വാഴ്ത്തിടും വണങ്ങിടും ഞാന്‍
നന്ദിയോടെ ആരാധിക്കും ഞാന്‍
എന്‍ ജീവ കാലമെല്ലാം
 
സ്തോത്രം സ്തോത്രം യേശു കര്‍ത്താവേ നിന്നെ
മാത്രം ഞാന്‍ വണങ്ങീടുവാന്‍
പാത്രമായെന്നെ നീ തീര്‍ത്തതാല്‍
സ്തോത്രം എന്‍ യേശുപരാ
 
2.എന്‍ പേര്‍ക്കായ് കണ്ണീരൊഴിച്ച നാഥനെ
വാഴത്തിടും വണങ്ങിടും ഞാന്‍
നന്ദിയോടെ ആരാധിക്കും ഞാന്‍
എന്‍ ജീവ കാലമെല്ലാം                   
 
3.എന്‍ പേര്‍ക്കായ് ജീവന്‍ വെടിഞ്ഞ നാഥനെ
വാഴത്തിടും വണങ്ങിടും ഞാന്‍
നന്ദിയോടെ ആരാധിക്കും ഞാന്‍
എന്‍ ജീവ കാലമെല്ലാം         
 
4.എന്‍ പേര്‍ക്കായ് വീണ്ടും ഉയിര്‍ത്ത നാഥനെ
വാഴ്ത്തിടും വണങ്ങിടും ഞാന്‍
നന്ദിയോടെ ആരാധിക്കും ഞാന്‍
എന്‍ ജീവ കാലമെല്ലാം         
 
5.എന്‍ പേര്‍ക്കായ് വീണ്ടും വരുന്ന നാഥനെ
വാഴ്ത്തിടും വണങ്ങിടും ഞാന്‍
നന്ദിയോടെ ആരാധിക്കും ഞാന്‍
എന്‍ ജീവ കാലമെല്ലാം 

58257796 Hits    |    Powered by Oleotech Solutions