Search Athmeeya Geethangal

5108. കരുണ എന്തഗാധമേ എനിക്കതി  
Lyrics : Shaji Varghese, Aymanam
1.കരുണ എന്തഗാധമേ
എനിക്കതിലിന്നിടമുണ്ടോ
പാപികളില്‍ പ്രധാനി ഞാന്‍
സഹിക്കും എങ്ങനെ ദൈവകോപം
 
2.ക്രുപ എത്ര ഞാന്‍ നിരസിച്ചു
ദൈവത്തെ എത്ര ഞാന്‍ കോപിപ്പിച്ചു
തന്നിമ്പ വിളി ഞാന്‍ കേള്‍ക്കാതെ
വീഴച്ചയാല്‍ കര്‍ത്തനെ ദുഖിപ്പിച്ചു
 
3.അലിക്ക ഇപ്പൊഴെന്‍ മനസ്സിനെ
തെറ്റുകളോര്‍ത്തു ഞാന്‍ വിലപിപ്പാന്‍
എന്‍ കഠിന പാപങ്ങളെ
കരഞ്ഞുപേക്ഷിച്ചു വിശ്വസിപ്പാന്‍
 
4.കാണുന്നു ഞാന്‍ യേശു രക്ഷകന്‍റെ
മുറിവേറ്റ നല്‍ കരങ്ങളെ
രുചിച്ചറിഞ്ഞു ഞാന്‍ ദൈവ സ്നേഹം
എനിക്കായ് വിലപിച്ചവന്‍ സ്നേഹം
 
5.ജീവിക്കും ഞാന്‍ യേശു രക്ഷകനായ്
ലോകത്തില്‍ എന്‍റെ ആയുസ്സെല്ലാം
സാക്ഷിക്കും ഞാന്‍ അവന്‍ നാമം
കീര്‍ത്തിക്കും തന്‍ കരുണയെ

58237805 Hits    |    Powered by Oleotech Solutions