Search Athmeeya Geethangal

5107. ആദ്യനും അന്ത്യനും ആയിവസിപ്പോൻ 
Lyrics : Shaji Varghese, Aymanam
Tune: Immortal invisible God only wise
 
ആദ്യനും അന്ത്യനും ആയിവസിപ്പോൻ
ആദ്യ വിവാഹത്തിന്നർത്ഥം കൊടുത്തോൻ
ആദാമിനവ്വയെ തുണയായ് കൊടുത്തോൻ
ആശീർവദിക്കട്ടീ ദമ്പതികളെ
 
ആശീർവദിക്ക ഇന്നാശീർവദിക്ക
ആത്മാവിൽ ഒന്നായി നിത്യം വസിപ്പാൻ
ആശീർവദിക്ക ഇന്നാശീർവദിക്ക
ആനന്ദ ചിത്തരായ് നിത്യം രമിപ്പാൻ
 
ഇന്നലേം ഇന്നും എന്നേയ്ക്കും ഇരിപ്പോൻ
ഇന്നിവർ ചെയ്യും ഉടമ്പടി മേലും
ഈടായ് പതിക്കട്ടെ തൻ ആത്മമുദ്ര
ഇന്നെന്ന പോലിവർ എന്നും വസിപ്പാൻ
 
ഉന്നത സീയോനിൽ എന്നും വസിപ്പോൻ
ഉത്തമ ശിഷ്യരാം ഈ ദമ്പതിക്കും
ഉൽസാഹമേകട്ടെ നിൻ വരവോർത്തു
ഉണ്മയോടെ ഇവർ എന്നും വസിപ്പാൻ

58257796 Hits    |    Powered by Oleotech Solutions