Search Athmeeya Geethangal

5206. പോന്നേശു നരർ തിരു ബലിമരണം 
Lyrics : Mosa Valsalam, Trivandrum

1. പോന്നേശു നരർ തിരു ബലിമരണം നിനപ്പാൻ 
    തന്നാനൊരു നിയമം അതിശയമേ 

2. പൊന്നായ തിരുജഡം നരർക്കു വേണ്ടി നുറുക്കി 
    ഒന്നോടെ തിരു രക്തം ചൊരിഞ്ഞതുമേ 

3. അപ്പം ഒന്നെടുത്തവൻ പ്രാർത്ഥിച്ചു നുറുക്കി നൽകി 
    തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്കേ  

4. കാസയിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി 
    ഈശോയിൻ രക്തം ശുദ്ധർ ഒത്തിരിപ്പാൻ 

5. മാഹാത്മ്യം അതിന-നവധിയുണ്ട് രഹസ്യമേ 
    ഏകൻ പോയല്ലോ ബലി കഴിവതിനായ്  

 


58234023 Hits    |    Powered by Oleotech Solutions