5205. പരമ ദയാലോ പാദം വന്ദനമേ
Lyrics : T J Varkey, Tiruvallaപരമ ദയാലോ പാദം വന്ദനമേ
പാലയ ദേവാ പാദം വന്ദനമേ
1. പാദാരവിന്ദമേ പരനേഗതിയേ
പാലയമാം പരമേശ കുമാരാ -
2. ലോകരക്ഷാകരാ! ശോകനിവാരണാ
ആകുലമാകവേ പോക്കും സര്‍വ്വേശാ -
3. ആധാരമറ്റവര്‍ക്കാലംബനമേ
ആനന്ദദായകനെ മനുവേലാ - പാലയ
4. നീതിയിന്‍ സൂര്യനേ കരുണാകരനേ
ആദിയനാദിയെന്‍ താതനും നീയേ -
5. താതസുതാത്മനേ പരികീര്‍ത്തനമേ
പാദമതില്‍ പണിയുന്നഹം ആമേൻ -