Search Athmeeya Geethangal

5204. വരിക സുരാധിപ പരമ പരാ 
Lyrics : Mosa Valsalam, Trivandrum
വരിക സുരാധിപ പരമ പരാ-നിൻ
കരുണാസനം വഴിയായ് സഭയിൽ
ഒരുമനസ്സോടു നിൻ തിരുഭവനെ
പരിചൊടടിയർ വരുന്നതുകാൺ-വരി

1. ഭക്തിയോടടിയർ നിൻ തൃപ്പാദത്തിൽ
പ്രാർത്ഥന ചെയ്തു വരം ലഭിപ്പാൻ
നിത്യവും നിൻ പരിശുദ്ധാത്മാ
ശക്തിതരുന്നരുളാൻ ഭജിച്ചീടുമ്പോൾ;- വരിക

2. തിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ്
ഇരുവരോ മൂവരോ വരുന്നീടത്തിൽ
കരുണയോടെ എഴുന്നരുളുമെന്നു
തിരുവാചാ അരുളിയ പരമസുതാ;- വരിക

3. വന്നടിയാരുടെ കന്മഷവും
തിന്മയശേഷവും ദുർമ്മനസും
ഒന്നൊടശേഷവും നീക്കീടേണം
എന്നും-മോക്ഷെ അടിയർ നില്പാൻ;- വരിക

4. ദൂതരുടെ സ്തുതിയിൽ വസിക്കും
നീതിസ്വരൂപനാം യഹോവയ്ക്കും
ഭൂതലരക്ഷക മശിഹായ്ക്കും
പരിശുദ്ധാത്മാവിനും സ്തോത്രം;- വരിക

58231894 Hits    |    Powered by Oleotech Solutions