Search Athmeeya Geethangal

5203. മുൻപേ മുൻപേ നടക്ക മേലോട്ടു 
Lyrics : Mosa Valsalam, Trivandrum
1.മുൻപേ മുൻപേ നടക്ക മേലോട്ടു ലക്ഷ്യം നോക്കി
അയ്യോ പിൻപേ ഉള്ളവ തീരെ നീ ഉപേക്ഷിച്ചോടുക നേരെ 
വേഗം മുൻപേ മുൻപേ നടക്ക  മേലോട്ടു ലക്ഷ്യം നോക്കി
 
2.ഡംഭം പകയും എങ്ങും  പങ്കം നിറഞ്ഞ ലോകം 
ഇതിൻ സമ്പർക്കം ആകെ നീക്കി ഇതിൻ ഇമ്പം നന്നല്ല എന്ന്  
വേഗം മുൻപേ മുൻപേ നടക്ക  മേലോട്ടു ലക്ഷ്യം നോക്കി
 
3.സമ്പാദ്യം ബന്ധുജനം  അമ്പാരമായ ധനം 
അൻപുള്ള തരുണീസുതൻന്മാർ 
ഒന്നും നമ്പാതെ ഓടി ഗമിക്ക എല്ലാം പിമ്പേ വിട്ടോടി ഗമിക്ക 
ക്രിസ്ത്യൻ സമ്പൽഗതിക്കു ഗമിക്ക 
വേഗം മുൻപേ മുൻപേ നടക്ക മേലോട്ടു ലക്ഷ്യം നോക്കി
 
4.ഒട്ടും നില്കാതെ ഇങ്ങു  ദുഷ്ട ജനാവലിയിൽ 
ഓട്ടം തുടർന്ന് വേഗം ശക്തി കൂട്ടിഗമിക്ക വേഗം 
നിന്നാൽ ഗോഷ്ടിചെയ്യും  പേലോകം പുറകോട്ടു  തിരിഞ്ഞു  പോകും
വേഗം മുൻപേ മുൻപേ നടക്ക  മേലോട്ടു ലക്ഷ്യം നോക്കി
 
5.ഖേദം നിന്ദയിൽ വേണ്ട  സോദോമിൽ നീ നോക്കേണ്ട 
മോദിക്കേണ്ട  നീ  ഭൂമൗ യേശുനാഥന്റെ ചിന്തയോടെ 
മനോഖേദം ധരിച്ചു കൂടെ  ധ്യാനം വേദത്തിൽ വെച്ചു  പാടെ  
വീണു മുൻപേ മുൻപേ നടക്ക  മേലോട്ടു ലക്ഷ്യം നോക്കി
 
6.വഞ്ചിച്ചിടുന്ന പേയെ  അഞ്ചാതെ ആയുധങ്ങൾ 
നെഞ്ചിൽ ധരിച്ചു കാലേ കൃപ വാഞ്ചിച്ചു ശക്തിയാലെ 
പഞ്ചലാഞ്ജനം നോക്കി മേലെ ദിവ്യസഞ്ചാരം ചെയ്ക കാലെ  
വേഗം മുൻപേ മുൻപേ നടക്ക മേലോട്ടു ലക്ഷ്യം നോക്കി

58237808 Hits    |    Powered by Oleotech Solutions