Search Athmeeya Geethangal

5202. വീണാൾ സീയോൻകുമാരി താണാൾ 
Lyrics : Yusthoos Joseph, Palakkad
വീണാൾ സീയോൻകുമാരി താണാൾ  അഴലാഴിയിൽ
പ്രാണ-നാഥന്റെ തിരു-മേനി  ക്രൂശിന്മേൽ കണ്ടു - വീണാൾ
 
കാണു-ന്നിതാരയ്യോ എൻ പ്രാണ-നാഥനോ ക്രൂശിൽ
ആണി -മേൽ തൂങ്ങുന്നിതെന്നാ-നന്ദമോ?
ഞാനി-നി പോകുന്നിതെങ്ങോ ഇടം ഏതും
കാണു-ന്നില്ലെനിക്കയ്യോ - കാണിന്നില്ലേ
മാനു-വേലനെ എന്നെ താനേ വിട്ടു നീ പോയോ
മാന-സത്തിങ്കലിടി വീണേ എന്നങ്ങലറി   - വീണാൾ
 
1.മന്നാ-കൃപാക്കടലേ എന്നുള്ളം ഉരുകുന്നേ
എന്നെ- അൻപൊടു നോക്കിടുന്ന-താലേ
എന്നിൽ- പ്രേമത്തീയയ്യോ നന്നായ് ജ്വലിപ്പിക്കും തൃ-
ക്കണ്ണെ-ന്തയ്യോ തിരുമുൻ വന്നു നിന്നും
ഒന്നു-പോലും നോക്കാതെ നന്നായടച്ചിരിക്കു-
ന്നെന്ന-ങ്ങവൾ ചൊല്ലിയും കണ്ണീർ ചൊരിഞ്ഞും കൊണ്ടു - വീണാൾ
 
2.അരുമ-യോടെന്നെ മുത്തും തിരുവായിൽ നിന്നൊഴുകി
വരുന്ന തേനും പാലുമാം പരമ ഭോജ്യം
പരിപൂ-ർണ്ണമായ് പൈദാഹം  വിരവോ-ടൊഴിച്ചെന്നുള്ളിൽ
പരമാനന്ദം തരുമെ പരമ-കാന്താ
ആരുമ-കാന്ത-യുൾവെന്തു തിരുമുന്നിതാ നിന്നു നിൻ
തിരുവായടഞ്ഞ-തെന്തെ-ന്നലറി-യലറി കൊണ്ടു - വീണാൾ
 
3.എന്നിൽ വെച്ചിട്ടുള്ളൊരു-നിന്നുള്ളിലെ പ്രിയത്താൽ
കണ്ണേ പ്രിയേ-എൻ പ്രാവേ -എന്നു ചൊല്ലി
എന്നിരു-കന്നങ്ങളിൽ വന്നു ചുംബനം ചെയ്തു
എന്നുള്ളെല്ലാം കവരും വണ്ണമയ്യോ
എന്നെ-ത്താങ്ങി തഴുകും പൊന്നിൻ കരങ്ങളയ്യോ
പൊന്നേ ക്രൂശിൽ വിരിപ്പാൻ വന്നോ സംഗതി എന്നു - വീണാൾ

58231894 Hits    |    Powered by Oleotech Solutions