Search Athmeeya Geethangal

1385. സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ 
Lyrics : V J Mathew, Marutha
സ്തോത്ര ഗാനങ്ങൾ
പാടി പുകഴ്ത്തിടുമേ
എല്ലാ നാളിലും എൻ ജീവിതത്തിൽ
1
നിന്റെ ദയ എൻ പ്രാണനെ
കാത്തുകൊണ്ടതാൽ
എന്റെ അധരം നിന്നെ കീർത്തിക്കുമേ
എന്റെ ജീവകാലമെല്ലാം
പുതുഗാനത്താൽ
അതുല്യനാമത്തെ സ്തുതിച്ചിടുമേ
2
നിന്റെ നാമമല്ലോ എന്നും
എന്റെ ആശ്രയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലോ നിത്യ ജീവ ഉറവ
ജീവവഴിയും നീ മാത്രമല്ലോ
3
നിന്റെ വലങ്കയ്യാലെന്നെ താങ്ങി നടത്തും
എന്റെ കാലുകൾ തെല്ലും ഇടറാതെ
എന്റെ  ഗമനത്തെ സുസ്ഥിരമാക്കും
നിന്റെ വഴിയിൽ ഞാൻ നടക്കുവാനായ്.

57121753 Hits    |    Powered by Oleotech Solutions