Search Athmeeya Geethangal

1383. എന്തിനെന്നേശു സ്വർഗ്ഗം  
എന്തിനെന്നേശു സ്വർഗ്ഗം വെടിഞ്ഞ്
എന്നെത്തേടി ധരയിൽ വന്നു
എന്തുകൊണ്ടെന്നിൽ എൻ പ്രിയനെ നീ
എന്താശ്ചര്യമായ് സ്നേഹിപ്പാൻ
 
1
സന്തതം പ്രിയനെ നിന്നോടുകൂടെ
ചന്തമായ് ഞാനും വസിപ്പതിനായ്
എന്തൊരമ്പ് പകർന്നു നീ നാഥാ
ചിന്തിപ്പാനെന്നാൽ സാദ്ധ്യമല്ല
 
2
പാപത്തിൻ വലിയ ചുമട് ചുമന്ന്
പാരിൽ ഞാൻ നടന്നലഞ്ഞു
പാപമറ്റവനാം യേശുവേ നീയെൻ
പാപച്ചുമടു ചുമന്നൊഴിച്ചോ?
 
3
നിന്നോടുകൂടെ പന്തിയിലിരിപ്പാൻ
തന്നെനിക്കും നീ അവകാശം
മന്നിതിലെന്നും നിൻ സ്തുതി പാടാൻ
മന്നവനേ കൃപ തന്നിടുക.  

 Download pdf
51051928 Hits    |    Powered by Oleotech Solutions