ആദ്യന്തമില്ലാത്ത നിതൃന്‍-ആദിയുമന്തവുമില്ലാത്ത നിത്യന്‍ (ദൈവം), കാന്ത്യാ-ശോഭകൊണ്ട്, പ്രദ്യോതനന്‍-സൂര്യന്‍, സദ്യോഗം-ചേര്‍ച്ച, ദിവ്യാനനം-ദിവ്യാമുഖം, ഇദമ്പതി-ഈ ഭാര്യാഭര്‍ത്താക്കള്‍, ഭോഗം-സുഖം, ആത്മാനു ഭൂതി-ആത്മസന്തോഷം, ആനന്ദവാരാശി-ആനന്ദ സമുദ്രം, വീചീതരംഗങ്ങള്‍-ഓളവും തിരമാലയും, വേദോക്ത സീമാവ്-വേദവാകൃത്തിന്റെ അതിര്, ശ്രവിക്കുക-കേള്‍ക്കുക, കര്‍ണങ്ങള്‍-ചെവികള്‍, ശീഘ്രം-വേഗം, ഭസ്മീകരിക്കുക-ചാമ്പലാക്കുക, നീടാര്‍ന്നു-വിസ്തൃതമായി, ചാതുര്യയത്നം-സാമര്‍ത്ഥ്യ മുള്ള പരിശ്രമം, പ്രത്യാഗമം-തിരിച്ചുവരവ്, മായാതമസ്സ്-മായയാകുന്ന ഉരുട്ട്, ജായാത്വം-ഭര്യാപദവി, അഭ്യുല്‍പതിക്കുക-വീഴുകു, സൌരഭ്യം-വാസന.
ആദ്യന്തമില്ലാത്ത നിത്യനായ ദൈവത്തിന്റെ കാന്തികൊണ്ട് സൂര്യനു തുല്യം പ്രകാശിച്ചു നില്‍ക്കുന്ന ഈ ദമ്പതികള്‍ക്ക് ചേര്‍ച്ചയുള്ള മുഖങ്ങള്‍ നല്‍കിയാ ലും. താത്ക്കാലികങ്ങളായ സുഖങ്ങളെല്ലാം ആത്മാനുഭൂതിയില്‍ നിസ്സാരമായി കാണുന്നതിനു കഴിവുള്ള സ്വര്‍ഗ്ഗീയ കണ്ണുകളാല്‍ ഇവര്‍ ശോഭിക്കട്ടെ. ആനന്ദസമുദ്രത്തില്‍ പരക്കുന്ന വീചീതരംഗങ്ങള്‍ ആക്കുന്ന ഗാനം ദൈവവച നത്തിന്റെ അതിരില്‍ എത്തി കേള്‍ക്കുന്നതിന് ഇവര്‍ക്കു കാതുകള്‍ ദാനം ചെയ്താലും. മുഷ്മോപദേശമാകുന്ന കൊടുംകാട് തകര്‍ത്തു ഭസ്മീകരിക്കാന്‍ ചൂടോടെ കത്തിജ്ജ്വലിക്കുന്ന നാവ് നല്‍കീടണേ. സാധുക്കളായ മനുഷ്യര്‍ക്കു വേണ്ടി സമര്‍ത്ഥമായ പ്രയത്നം കഴിച്ച് എപ്പോഴും ദാനം പൊഴിക്കുന്ന കൈകള്‍ ഈ ദമ്പതികള്‍ക്കു നല്കിയാലും. സീയോന്‍ മണവാളന്റെ വരവിങ്കല്‍ മായയാകുന്ന ഇരുട്ട് ഓടി മറയുമ്പോള്‍ അവന്റെ മണവാട്ടിയായി കിരീടം ധരിക്കു വാന്‍ ഇവര്‍ക്ക് ആശിസ്സ് നല്കിയാലും. എന്നും സൂര്യപ്രകാശം ലഭിക്കട്ടെ. ചന്ദ്രന്റെ കാന്തിയും ഇവരുടെ മേല്‍ പതിക്കട്ടെ. നാനാതരത്തിലുള്ള പുഷ്പങ്ങള്‍ ഇവര്‍ക്കു സവരഭ്യമേകട്ടെ.
Download pdf