Search Athmeeya Geethangal

68. ദേവാ! ത്രീയേകാ നീ കൃപ  
Lyrics : T K Samuel, Elanthur
ദേവാ! ത്രീയേകാ നീ കൃപ ചെയ്തതിനാല്‍
നിന്‍ പാദാശ്രിതനായി വീണു വണങ്ങുന്നേന്‍
 
1   നിന്‍ പ്രിയസുതനെയ ക്രൂശിന്മേല്‍ തക-
     ര്‍ത്തെന്‍ കടമഖിലവും തീര്‍ത്തല്ലോ
     സങ്കടം സകലവും തീര്‍ന്നു പ്രത്യാശയി-
     ലെന്‍മനമാശ്വസിക്കുന്നല്ലോ
 
2   മറ്റൊരുവനുമിതു ചെയ്തില്ല-
     കനിവുറ്റവരിതുപോല്‍ മറ്റില്ല
     മാനവ പാതകമേറ്റു മരിച്ചതു-
     മന്നിലിതെന്നിയെ മറ്റില്ല
 
3   മനസ്സലിവഗതയില്‍ കാണിച്ചു-മമ
     മലിനതയാകവെ മായിച്ചു
     മാറിലണച്ചു നിന്‍മഹിമയെഴുന്നൊരു
     മന്ദിരേ ചേര്‍ത്തെന്നെ മാനിച്ചു.
 
4   പരിശുദ്ധന്‍ പരിശുദ്ധനെന്നും ചൊല്ലി
     ത്തിരുമുമ്പില്‍ ദൂതര്‍ വീഴുന്നെങ്കചന്‍റ
     പാപത്തില്‍ ജീവിച്ചൊരെന്നെയോര്‍ത്തതിന്‍
     നന്ദി ഞാനെങ്ങനെ കാണിക്കും!   

 Download pdf
55078237 Hits    |    Powered by Oleotech Solutions