Search Athmeeya Geethangal

1193. പാലിക്ക യേശുപരാ! പാലി 
Lyrics : K V Simon, Edayaranmula
പാലിക്ക യേശുപരാ! പാലിക്ക യേശുപരാ! നീ
പാരില്‍ പരമായ് ശോഭിച്ചിടുവാന്‍
 
1   നിന്‍ സത്യസാക്ഷികളായ് മന്നില്‍ പ്രശോഭിക്കുവാന്‍
     അമലമാം കൃപചൊരിഞ്ഞു നിന്നുടെ
     വഴിയില്‍ ഞങ്ങളെ നടത്തിയെന്നുമേ
 
2   കാലാദി ഭേദവശാല്‍ മാലേതുമേശിടാതെ
     നിലയായ് നിന്നു നിന്‍ വെളിച്ചം ഭൂമിയില്‍
     വിളങ്ങിച്ചെപ്പോഴും വര്‍ത്തിച്ചിടുവാന്‍
 
3   ആശീര്‍വ്വദിക്ക പരാ! നാശവഴി വെടിഞ്ഞു
     നിയതം ഞങ്ങള്‍ നിന്‍ വിശുദ്ധവേദത്തെ
     പിടിച്ചുകൊണ്ടെന്നും പോര്‍ നടത്തുവാന്‍-         
 

പാര്-ഭൂമി. പരം-അത്യന്തം. തിരുവടി-തൃപ്പാദം. നലം-നല്ലവണ്ണം. അഭ്യുദയം-അഭി വൃദ്ധി. മന്ന്‌-ഭൂമി. അമലം-പരിശുദ്ധം. മാല്‌-ദുഃഖം. വര്‍ത്തിക്കുക-കഴിയുക. നിയതം-എല്ലായ്പോഴും. പോര്‍-യുദ്ധം. ഇത്‌ യുവജനസമ്മേളനത്തിന്റെ വാര്‍ഷികസ്തവമാണ്‌.

യേശുനാഥാ ഞങ്ങളെ പാലിച്ചാലും. ഈ ലോകത്തില്‍ ഞങ്ങള്‍ അത്യധികം ശോഭിക്കുവാന്‍ ഞങ്ങളെ പാലിക്കുക. നാഥാ അങ്ങയെ സ്തുതിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ട്‌ ഞങ്ങള്‍ നടത്തുന്ന യുവജനസംഘം അഭ്യുദയം പ്രാപിക്കുന്നതിന്‌ - അവിടുത്തെ സത്യസാക്ഷികളായി ഈ ഭൂമിയില്‍ പ്രശോഭിക്കുന്നതിന്‌ - പരിശുദ്ധ കൃപ ചൊരിഞ്ഞ്‌ അവിടുത്തെ വഴിയില്‍ ഞങ്ങളെ നടത്തി പാലിക്കുക. കാല ദേശാദിഭേദങ്ങളാല്‍ ദുഃഖം ലേശം പോലും ഏശാതെ ഉറച്ചുനിന്ന്‌ അവിടത്തെ ദിവ്യ വെളിച്ചം ഭൂമിയില്‍ എല്ലായ്പോഴും പ്രതിഫലിപ്പിച്ചു ജീവിക്കുന്നതിന്‌ പാലി ച്ചാലും. നാശവഴികള്‍ വിട്ടിട്ട്‌ എപ്പോഴും അവിടുത്തെ വിശുദ്ധ വേദത്തെ മുറുകെപ്പിടിച്ചു ലോകത്തോടു പോര്‍ നടത്തുവാന്‍ ആശിസ്സരുളിയാലും.

      

 Download pdf
58234098 Hits    |    Powered by Oleotech Solutions