1177. നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീ
നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീവിതനിമിഷങ്ങള്‍
ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകള്‍
മനതാരില്‍ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെ
1 മനസ്സിന്‍റെ മണിയറ വാതില്‍ തുറന്നു
കരുണപ്രകാശമെ വഴിതെളിക്കൂ
കനിവാര്‍ന്ന രക്ഷകന്‍ കരവല്ലരികള്‍ നീട്ടി
വിരിവാര്‍ന്ന കൃപയാല്‍ അണയ്ക്കും നിന്നെ-
2 ഇരുളിന്‍റെ വഴിത്താരില്‍ സ്നേഹത്തിന്‍ദീപം
തിരുക്കൈകളാല്‍ തെളിയിച്ച ദേവന്‍
പുതുസൃഷ്ടിയാക്കിടും കളങ്കങ്ങള്‍ പോക്കിടും
കുരിശിന്‍റെ നിഴലില്‍ നയിക്കും നിന്നെ-

Download pdf