പരമേശജാതന്‍-ദൈവപുത്രന്‍, പരമനിന്‍-ശ്രേഷ്ഠന്റെ, മഹിമ-മഹത്വം, ധരണി-ഭൂമി, സുരനായകന്‍-ശ്രേഷ്ഠദേവന്‍, നരന്‍-മനുഷ്യന്‍, അനാരതം-എല്ലായ്‌പോഴും, അരുള്‍ -കൃപ, ശരണം-ആശ്രയം, പരം-അന്യം, ഗതി-വഴി, അമര്‍ത്യന്‍-മരണമില്ലാത്തവന്‍.
ദൈവപുത്രാ അങ്ങേയ്ക്കു സദാ വന്ദനം. ദൈവത്തിന്റെ മഹിമ ഈ ലോകത്തില്‍ വെളിപ്പെടുത്തുന്നതിനായി മനുഷ്യനായി ജനിച്ച ദേവശ്രേഷ്ഠനാണ് അവിടുന്ന്. പാപാന്ധകാരത്തിന്റെ ഭരണം സകല മനുഷ്യരിലും വ്യാപിച്ചതുകൊണ്ട് എല്ലാവരെയും കൃപയോടുകൂടി കാത്തു സൂക്ഷിക്കുന്ന ദൈവപുത്രാ നമസ്ക്കാരം. പാപത്തിന്റെ ശമ്പളമായ മരണത്തില്‍ നിന്ന് അവിടുന്ന് ഞങ്ങളെ വിടുവിച്ചു. എനിക്ക് ആശ്രയം അങ്ങ് മാത്രമാണ്. അനൃഗതിയൊന്നുമില്ല. ഞാന്‍ തൃപ്പാദം വണങ്ങുന്നു. തിരുശരീരം എനിക്കുവേണ്ടി കുരിശില്‍ ബലിയായി അര്‍പ്പിച്ചു. അങ്ങനെ ദൈവനീതി നിർവ്വഹിച്ചു മരിച്ച് അടക്കപ്പെട്ടു. എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ് മരണത്തെ നീക്കാന്‍ അധികാരം പ്രാപിച്ചവനായ നാഥാ നമസ്ക്കാരം.
Download pdf