Search Athmeeya Geethangal

1121. ആയുസ്സെന്തുള്ളു? നമുക്കി 
Lyrics : K V Simon, Edayaranmula
ആയുസ്സെന്തുള്ളു? നമുക്കിങ്ങായുസ്സുന്തുള്ളു?
 
1   ശോകമൂലഗാത്രം പല രോഗബീജങ്ങള്‍ക്കു പാത്രം-ഇതില്‍
     ജീവന്‍ നില്‍പൊരു സൂത്രം നിനച്ചീടുകിലെത്രയോ ചിത്രം!
 
2   നാലു വിരലതിന്‍ നീളം കഥപോലെ കഴിയുമീ മേളം-ഉടല്‍
     ദീനതയാണ്ടൊരുനാളം അണുജീവികള്‍ പാര്‍ക്കുവാന്‍ മാളം-
 
3   നാടകത്തിന്‍ നടന്‍പോലെ മരുവിടുമീ മാനുജര്‍ ചാലേ-നിജ
     വേഷമൊഴിഞ്ഞിടും മേലേമൃതി വേഗമണയുന്ന കാലേ-
 
4   ഭാര്യമക്കള്‍ക്കന്തുനേട്ടം ധനവീര്യമൊടുക്കുവാന്‍ നാട്ടം-കൈയി-
     ലുള്ള കാലത്തു കൊണ്ടാട്ടം പണമില്ലാതെയാകുമ്പൊഴോട്ടം-
 
5   ബന്ധുമിത്രങ്ങളാല്‍ പൊന്തുവതേനന്ത കാലത്തവര്‍ നൊന്തു-മനം
     വെന്തിഹ കണ്ണുനീര്‍ ചിന്തുമതിനന്തരമില്ലിതിലെന്ത്?-
 
6   ഇന്നു ഭരിച്ചിടും രാജ്യം നാളെയേന്തിടും കൈകളില്‍ ഭോജ്യം-ഇര
     ന്നീടുവാന്‍ പാത്രമന്നാജ്യം കണികാണ്മാനുമില്ലതി ശോച്യം-
 
7   മാളികമുകളില്‍ കാണാമരശേറിയിരിപ്പോരെയീ നാള-വര്‍
     നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു-      
 

ശോകമൂുലഗാത്രം-ശോകത്തിനു മൂലമായ ശരീരം. രോഗബീജങ്ങള്‍ക്കു പാത്രം-രോഗാണുക്കള്‍ക്കു അധിവാസസ്ഥാനം. നാളം-കുഴല്‍. മാളം-ദ്വാരം. ദീനത-ദയനീയാവസ്ഥ (ദുഃഖാവസ്ഥ). മൃതി-മരണം. നാട്ടം-അന്വേഷണം (ആഗ്രഹം). കൊണ്ടാട്ടം-രപശംസ. അന്തരം-സംശയം. ഏന്തുക-ഉയര്‍ത്തുക. ഭോജ്യം-ആഹാരം. ആജ്യം-നെയ്യ്‌. ശോച്യം-ദുഃഖകരം. അരശേരിയിരിപ്പോര്‍-രാജാ ക്കന്മാരേപ്പോലുള്ളവര്‍. അരള്‍-രാജത്വം. കേണ്-ദുഃഖിച്ച്‌ (കരഞ്ഞ്‌).

നമുക്ക്‌ ആയുസ്സെന്തുള്ളൂ? ശരീരം ദുഃഖത്തിനു മൂലമായിട്ടുള്ളതാണ്‌. പല രോഗബീജങ്ങള്‍ക്കും വാസസ്ഥാനമാണത്‌. ഇതില്‍ ജീവന്‍ സ്ഥിതിചെയ്യുന്ന താണ്‌ അത്ഭുതകരമായിട്ടുള്ളത്‌. അതിന്റെ നീളം നാലുവിരല്‍ മാത്രമേയുള്ളു. (സങ്കീ. 39:5). കഥപോലെ ഇതിന്റെ മേളവും അവസാനിക്കും. ദീനത നിറഞ്ഞ ഒരു കുഴലാണ്‌ ശരീരം. അണുജീവികള്‍ പാര്‍ക്കുന്നതിനുള്ള മാളവുമാണ്‌. നാട കത്തിലെ നടന്മാരെപ്പോലെ മനുഷ്യര്‍ തങ്ങളുടെ അഭിനയം അവസാനിപ്പിച്ചു മരണസമയത്തു രംഗത്തുനിന്നു മാറുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും എന്തൊരു നോട്ടമാണ്‌. ധനത്തിന്റെ മുഷ്ക്കു തീര്‍ക്കുവാന്‍ മാര്‍ഗ്ഗം കണ്ടുപിടുക്കുന്നു. കൈയ്യിലുള്ളപ്പോള്‍ കൊണ്ടാട്ടമാണ്‌. പണമില്ലാതാകുമ്പോള്‍ ഓട്ടവും. ബന്ധുക്കളും മിത്രങ്ങളും പുകഴ്ത്തും. എന്നാല്‍ കഷ്ടകാലത്ത്‌ അവര്‍ മനം നൊന്ത്‌ കണ്ണുനീരൊഴുക്കും. ഇന്നു രാജ്യം ഭരിക്കും. നാളെ ഭിക്ഷ സ്വീകരിക്കാന്‍ കൈയ്യില്‍ പാരതമെടുക്കും. അന്നു നെയ്യ്‌ കണികാണാന്‍ പോലുമില്ല. മുമ്പ്‌ നെയ്യ്കൂട്ടി ഈണുകഴിച്ചവന്‍ ഭിക്ഷക്കാരനായി തീര്‍ന്നിരിക്കുന്നു. എത്രയോ ശോചനീയമായ അവസ്ഥയാണ്‌! ഇന്ന്‌ സ്ഥാനമഹിമകളാല്‍ മാളികമുകളില്‍ കയറി ഇരിക്കുന്നവരെ നാളെ കരഞ്ഞുകൊണ്ടു വെറും തറയില്‍ കിടക്കുന്നതും കാണാം.

              

 Download pdf
58257866 Hits    |    Powered by Oleotech Solutions