സന്താപഹേതു-ദുഃഖത്തിനു കാരണം. മോഹവസ്തു-ആഗ്രഹം ഉണ്ടാക്കുന്ന വസ്തു. വിസ്മരിക്കുക-മറക്കുക. ആവല്‍-ദുഃഖം. വെടിയുക-ഉപേക്ഷിക്കുക. ന്യൂനീകരിക്കുക-ഇല്ലാതാക്കുക.
അല്ലയോ പാപീ! അന്ധകാരകാലം വരുന്നു. നിനക്കെന്തു ചെയ്യാന്‍ സാധിക്കും. ചിന്തയറ്റ് ഇരിക്കുക എന്നുള്ളതു ദുഃഖകാരണമായിത്തീരും. നിന്റെ ബന്ധുതയും, യശസ്സും ചിന്തിച്ചു നോക്കിയാല്‍ എത്രയോ അനിത്യമാണ്. എരിതീയുടെ മുമ്പിലെ പഞ്ഞിപോലെ മാത്രമായിരിക്കുമത്. കര്‍ത്താവ് തന്റെ ദയാധികൃത്താല്‍ നാശമയനായ നിന്നെ പാപത്തില്‍ നിന്ന് ഉദ്ധരിക്കുന്നതിനായി പ്രതീക്ഷയോടുകൂടി പറയുന്നു. ദൈവകരുണയാല്‍ നിനക്കിപ്പോഴുള്ള ശുഭാവസ്ഥ, ദൈവകൃപയെ നിരസിച്ചാല്‍ ശാപകരമായി തീരുമെന്നുള്ളതിന് സംശയമില്ല. പുല്ലിനു തുല്യമായ ശരീരം നാശത്തെ ആശ്ശേഷിക്കുന്നു. ലോകവിദ്യ അഭ്യസിച്ചും, ആഗ്രഹസാധനങ്ങള്‍ ശേഖരിച്ചും കാലം കഴിക്കും എന്നുവന്നാല്‍ കര്‍ത്താവ് വരുമ്പോള്‍ നീ എന്തു ചെയ്യും. ലോകത്തിന്റെ വാക്കു കേട്ടുകൊണ്ടു ദൈവവാക്കു വിസ്മരിച്ചാല്‍ ലോകരെല്ലാം വിറയ്ക്കുന്ന ന്യായവിധി നാളില്‍ നിനക്കു ദുഃഖത്തോടെ മാത്രമല്ലേ നില്‍ക്കുവാന്‍ സാധിക്കുകയുള്ളു? മനുഷ്യപ്രസാദം ഇച്ഛിച്ച് ദൈവഹിതം ഉപേക്ഷിച്ചാല്‍ സ്ഥാനമാനികളെ അഗ്നി നശിപ്പിക്കുന്ന സമയം നീ എന്തു ചെയ്യും? ഒരോ ദിവസവും ലോകത്തിനു വ്യത്യാസം കാണുന്നു; എന്നും നിന്റെ പുഷ്ടി നില്‍ക്കുകയില്ല. ഇതു നല്ല കാലമാണ്. രക്ഷ പെടാന്‍ പറ്റിയ സമയം. കഷ്ടം വരുന്നതിനു മുമ്പായി കര്‍ത്താവിന്റെ പാദത്തില്‍ ആശ്രയിക്കുക.
Download pdf