പരാപരന്‍-ശ്രേഷ്ഠരില്‍ ശ്രേഷഠന്‍ (ദൈവം). പരമോന്നതന്‍-ഏറ്റം ഉയര്‍ന്നവന്‍. ആവസിക്കുക-വസിക്കുക, പിതാമഹന്‍- പൂർവ്വ പിതാവ്. സുനു-പുത്രന്‍. സുരാധിപന്‍-ദേവന്മാരുടെ അധിപന്‍. ഇഹ ലോകജീവിതം-ഈ ലോകജീവിതം. ആവി-ആത്മാവ്. സദാതനന്‍-എന്നുമുള്ളവന്‍. അഖിലേശന്‍-എല്ലാറ്റിന്റെയും നാഥന്‍.
ദേവദേവന്നു ദിനംതോറും മംഗളം. യാതൊരു മാറ്റവുമില്ലാതെ മഹോന്നതനായി എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ശ്രേഷ്ഠനാഥനു മംഗളം. നിര്‍ജീവമായിരുന്ന പ്രളയജലത്തിന്റെ മുകളില്‍ ആവസിച്ച് ലോകത്തിനു ജീവന്‍ പ്രദാനം ചെയ്ത ആദിപിതാവിനു മംഗളം. ഏകജാതനായ പുത്രനെ മനുഷ്യരക്ഷക്കായി ഭൂമിയിലേക്കയച്ച ദേവാധിപനു മംഗളം. നീതിയോടുകൂടി മനുഷ്യര്‍ ഈ ലോക ജീവിതം നയിക്കുന്നതിന് ആത്മാവിനെ തന്ന് അനുഗ്രഹിക്കുന്ന അഖിലനാഥനു മംഗളം. ഈ ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റി ഇവിടെ വസിക്കുന്നതിനു കൃപ നല്‍കുന്ന നിത്യനായ ദൈവത്തിന്നു മംഗളം.
Download pdf