Lyrics : M J Pathrose, Krarieliകര്‍ത്താവിന്‍ ഭക്തന്മാര്‍ വാഗ്ദത്തനാടതില്‍
എത്തിടുവാന്‍ കാലമായി
ഹല്ലേലുയ്യാ -ഹല്ലേലുയ്യാ
ഹല്ലേലുയ്യാ -ഹല്ലേലുയ്യാ
1 കാന്തന്‍ വന്നീടുവാന്‍ കാന്തയെ ചേര്‍ക്കുവാന്‍
കാലമായ് നാളങ്ങടുത്തുപോയി
ഒരുങ്ങിയിരിക്കുന്നോര്‍ ഒരുക്കിയ
വീട്ടിലും ചേരും സമയവും ആസന്നമായ്-
2 കണ്ണുനീര്‍ തോര്‍ന്നിടും നിന്ദകള്‍ മാറിടും
എണ്ണമില്ലായുഗം വാണീടും നാം
ഒന്നിച്ചുകൂടുവാന്‍ ഒന്നിച്ചു പാടുവാന്‍
ഒന്നിച്ചുവാഴുവാന്‍ കാലമായി-
3 പുത്തനാംശാലേമില്‍ പുത്തന്‍ ശരീരത്തില്‍
പുത്തന്‍ ഗീതങ്ങള്‍ നാം ആലപിക്കും
പൊന്‍വീണകള്‍ മീട്ടി വിണ്‍മയവീട്ടില്‍ നാം
പൊന്‍മുഖം കണ്ടെന്നും ആരാധിക്കും-

Download pdf