അപത്യം-സന്തതി. നിയമിത വൃന്ദം-തെരഞ്ഞെടുക്കപ്പെട്ട കൂട്ടം. മൃതന്‍-മരിച്ച വന്‍. ഹിതം-ഇഷ്ടം. മന്നവന്‍-രാജാവ്: പുതുവര്‍ണ്ണവഴി-പുതിയ തരം വഴി. നുതം-സ്തുതിക്കപ്പെട്ടത്.
സകലതിനും അധിപനായ കര്‍ത്താവേ! അവിടുത്തെ നാമത്തിന് എന്നെന്നേക്കും സ്തോത്രം. നിതൃനായ ദൈവമേ! സത്യവാനായ നാഥാ! അവിടുത്തെ മക്കളായി ഞങ്ങളെ ദത്തെടുത്തതുകൊണ്ട് അനന്തമായ സ്തോത്രം. അവിടുത്തെ സ്വന്തജനത്തിന്റെ കൂട്ടത്തില്‍ എന്നെ മുന്‍നിയമിച്ചതു കൊണ്ടു സ്തോത്രം. ആദിപിതാവായ ആദാമിന്റെ പാപം നിമിത്തം മരിച്ചവനായിരുന്ന എനിക്ക് ഉയിര്‍പ്പിന്‍ ജീവന്‍ തന്നതുകൊണ്ടു സ്തോത്രം. തന്റെ ശരീരമായ പുതു വഴിയില്‍ക്കൂടി എന്നെയും സ്വര്‍ഗ്ഗത്തില്‍ ഇരുത്തിയതുകൊണ്ട് സ്തോത്രം. പരിശുദ്ധനിലയില്‍ തന്നെ നിത്യജീവനില്‍ ഇന്നും കാത്ത കൃപക്കായി സ്തോത്രം. തിരുസാന്നിദ്ധ്യം മൂലം ഇപ്പോള്‍ എന്നെ ശുദ്ധീകരിച്ചാലും. അങ്ങയുടെ ബലം എന്നില്‍ നിറയുവാന്‍ അനുഗ്രഹിക്കുക. അവിടുത്തെ കൃപയില്‍ മരണപരുന്തം നിലനില്ക്കുവാന്‍ എന്നെ ആശീര്‍വദിക്കുക. സ്വഹിതാനുസരണം സകലതും ചെയ്യുന്ന നിത്യ രാജാവേ, അങ്ങയുടെ കൃപയ്ക്കായി എന്നെന്നേക്കും സ്തോത്രം. ഉന്നതമായ അവിടുത്തെ നാമം എക്കാലവും സ്തുതിക്കപ്പെടുമാറാകട്ടെ.
Download pdf