Lyrics : C S Mathew, Ayiroor1 കാന്തനെ കാണുവാനാര്‍ത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാന്‍ വന്നീടാമെന്നുര
ചെയ്തപ്രിയന്‍ വരും നിശ്ചയം
2 പാഴ്മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍
നിത്യതുറമുഖത്തെത്തും ഞാന്‍
വിശ്രമിച്ചിടും ഞാന്‍ നിത്യകൊട്ടാരത്തില്‍
നിസ്തുല്യമായ പ്രതാപത്തില്‍
3 തമ്മില്‍ തമ്മില്‍ കാണും ശുദ്ധന്മാര്‍ വാനത്തില്‍
കോടി കോടി ഗണം തേജസ്സില്‍
സര്‍വ്വാംഗസുന്ദരന്‍ ആകുമെന്‍ പ്രിയനെ
കാണാമതില്‍ മദ്ധ്യേ ഏഴയും-
4 ഞാന്‍ നിനക്കുള്ളവള്‍ നീയെനിക്കുള്ളവന്‍
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാല്‍ മതിവരാ സുന്ദരരൂപനെ
കൂടിക്കാണ്മാന്‍ വാഞ്ചയേറുന്നേ-

Download pdf