Search Athmeeya Geethangal

1022. നമ്മില്‍ വെളിപ്പെടുന്നോരു തേ 
          രീതി : പുത്തനാമെരൂശലേമില്‍
 
1   നമ്മില്‍ വെളിപ്പെടുന്നോരു തേജസ്സു നിനക്കുകില്‍
     മന്നിതില്‍ കഷ്ടങ്ങളവ സാരമില്ലല്ലോ
     സര്‍വ്വസൃഷ്ടികളും വിടുതല്‍ പ്രാപിപ്പാന്‍
     ആവലോടിന്നിതാ ഞരങ്ങിടുന്നിതാ
     ദൈവപുത്രന്‍ വരവിന്നായ് കാത്തിടുന്നു നിത്യവും
     പ്രത്യാശയാല്‍ അക്കരെ നാം എത്തുവോളവും-
 
2   നിര്‍ണ്ണയപ്രകാരം വിളി കേട്ടിടുന്നോര്‍ക്കേവര്‍ക്കും
     ദൈവസ്നേഹം ഉള്ളില്‍ നിറഞ്ഞിടുന്നവര്‍ക്കും
     സര്‍വ്വവും നന്മക്കായ് ഭവിച്ചിടുന്നവ
     തിന്മക്കായ് യാതൊന്നും ആയവതീരുമോ
     ക്രിസ്തുവിന്‍ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുവാന്‍
     യാതൊരു സൃഷ്ടിക്കും മേലാല്‍ സാധ്യമല്ലല്ലോ-
 
3   രാജ്യം രാജ്യത്തോടും ഇതാ ജാതി ജാതികളോടും
     പോര്‍വിളികള്‍ നടത്തുന്നു അനുദിനവും
     ഭൂകമ്പങ്ങളിതാ കണ്‍മുമ്പില്‍ കാണുന്നു
     ക്ഷാമവും വ്യാധിയും മന്നില്‍ പെരുകുന്നു
     പ്രാണനാഥന്‍ കാലൊച്ച നാം കാതുകളില്‍ കേള്‍ക്കുന്നു
     ഒരുങ്ങുക മണവാളന്‍ വരവിന്നായി-
 
4   നമ്മുടെ പൗരത്വമത് സ്വര്‍ഗ്ഗീയമതാകയാല്‍
     സ്വര്‍ഗ്ഗസീയോന്‍ യാത്രയ്ക്കായി ഒരുങ്ങിടുക
     ദ്രവത്വമുള്ളതാം ഈ മണ്‍ശരീരമോ
     രൂപാന്തരപ്പെടും തേജസ്സില്‍ പൂര്‍ണ്ണമായ്
     കര്‍ത്തൃകാഹളം ധ്വനിക്കും ചേര്‍ന്നിടും വിശുദ്ധരും
     വാണിടും നാം പ്രിയനോടു കൂടെ നിത്യവും-                     

 Download pdf
57123658 Hits    |    Powered by Oleotech Solutions