Search Athmeeya Geethangal

897. സ്വര്‍ലോക പൗരജനമേ തരുമോ 
Lyrics : T.K.S.
രീതി: എന്നുള്ളമെ സ്തുതിക്ക നീ
         
സ്വര്‍ലോക പൗരജനമേ തരുമോ ഈ ലോകം സ്ഥിരധനമോ സുഖമോ?
നമ്മള്‍ക്കെന്തിന്നീയുലകിന്‍ മഹിമ? ക്രിസ്തുവിന്‍റെ നിന്ദ ചുമക്കാം
 
1   വിലയേറും നിണം ചൊരിഞ്ഞു നമ്മെ വീണ്ടെടുത്തതവനാം
     തന്‍റെ കാല്‍ച്ചുവടുകളില്‍ നോക്കി പിന്തുടരും നമ്മളന്യരുലകില്‍-
 
2   പരിപാവനനായ് നടന്ന പരനേശുവോടീയുലകം
     പെരുമാറിയെതിരായിട്ടെങ്കില്‍ നമുക്കെതിരാകുവതത്ഭുതമോ?-
 
3   അവന്‍ മൂലം ഭൂവിയുളവാം അപമാനം നിത്യധനമാം
     അവന്‍ മാനിച്ചിടും നിത്യതേജസ്സ് ധരിപ്പിക്കും ദൈവദൂതസദസ്സില്‍-
 
4   ഇഹലോകചിന്ത വെടിഞ്ഞ് സ്വന്തനാട്ടിലേക്ക് തിരിഞ്ഞ്
     നമുക്കായി വീടൊരുക്കും നാഥന്‍ വരവിനായ് കാത്തിരിക്കാം പ്രിയരേ!-

 Download pdf
33907234 Hits    |    Powered by Revival IQ