Search Athmeeya Geethangal

587. സ്വര്‍ഗ്ഗീയ രാജാവിന്‍ പൈതങ്ങളേ!  
Lyrics : K.V.S.
രീതി: പാടുക പാടുക
 
1   സ്വര്‍ഗ്ഗീയ രാജാവിന്‍ പൈതങ്ങളേ! യാത്രയില്‍ പാടുവിന്‍ മോദമോടെ
     തന്‍ക്രിയയിന്‍ മഹിമാവെഴുന്ന രക്ഷകന്നു സ്തുതിപാടിടുവിന്‍-
 
2   അബ്രാമ്യപുത്രരേ! സന്തോഷിപ്പിന്‍! ക്രിസ്തുവില്‍ നാമെല്ലാമൊന്നായിതാ
     മാനുഷരിന്‍ ജഡം താന്‍ ധരിച്ചു ആത്മാക്കളെ സ്വയം വീണ്ടെടുത്തു
 
3   ദീപ്തിയിന്‍ മക്കളേ! കണ്ണുയര്‍ത്തിന്‍ സീയോന്‍ നഗരമടുത്തുവല്ലോ
     നമ്മുടെ നിത്യമാം വീടതത്രേ രക്ഷകനെക്കാണും നാമവിടെ
 
4   രക്ഷിതാവിന്‍റെ ചുവടു നോക്കി സ്വര്‍ഗ്ഗയാത്ര ചെയ്യുന്നേഴകള്‍ നാം
     ഭീകരമായ പരീക്ഷണത്തില്‍ യേശുവിന്‍ കാലടി സൂക്ഷിക്കുവിന്‍
 
5   ഹാ! ഭയം വേണ്ട സഹോദരരേ! മോദമായ് യേശുവില്‍ ചേര്‍ന്നുനില്‍പിന്‍
     പുത്രനാം ദൈവമോതുന്നിവണ്ണം മുന്നോട്ടു പോകുവിന്‍ നിര്‍ഭയരായ്
 
6   നാഥനേ! സര്‍വ്വവും തള്ളി നിന്നെ സന്തോഷപൂര്‍വ്വമനുഗമിക്കാം
     വാഴ്ത്തപ്പെട്ടോരഭിഷിക്തനേ! നീ ഞങ്ങള്‍ക്കു നായകനായിരിക്ക

 Download pdf
33906849 Hits    |    Powered by Revival IQ