Search Athmeeya Geethangal

843. സ്വര്‍ഗ്ഗീയപിതാവേ നിന്‍ തിരുഹിതം 
Lyrics : P.P.M.
സ്വര്‍ഗ്ഗീയപിതാവേ നിന്‍ തിരുഹിതം
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
നിന്‍ഹിതം ചെയ്തോനാം നിന്‍സുതനെപ്പോലെ
ഇന്നു ഞാന്‍ വരുന്നേ നിന്‍ഹിതം ചെയ്വാന്‍
 
          എന്‍ദൈവമേ നിന്നിഷ്ടം ചെയ്യുവാന്‍
          വന്നിടുന്നെ ഞാനിന്നു മോദമായ്
          എന്‍റെ ഇഷ്ടമൊന്നും വേണ്ടാ പ്രിയനെ
          നിന്‍റെ ഇഷ്ടം എന്നില്‍ പൂര്‍ണ്ണമാക്കണെ
 
നന്മയും പൂര്‍ണ്ണപ്രസാദവുമുള്ള
നിന്‍ഹിതമെന്തെന്നു ഞാനറിയുവാന്‍
എന്‍മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോകലാവണ്യം
 
ഞാനവനുള്ളം കയ്യിലിരിക്കയാല്‍
ആരുമില്ലെനിക്കു ദോഷം ചെയ്യുവാന്‍
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തന്‍ഹിതമാണെന്നു ഞാനറിയുന്നു
 
എന്‍തലയിലെ മുടികളുമെല്ലാം
നിര്‍ണ്ണയമവനെണ്ണിയറിയുന്നു
ഒന്നതില്‍ നിലത്തു വീണിടേണമെങ്കില്‍
ഉന്നതനറിഞ്ഞേ സാദ്ധ്യായിടൂ-
 
യേശുക്രിസ്തുവിന്‍ ശരീരയാഗത്താല്‍
ഉള്ളയിഷ്ടത്തില്‍ ഞാന്‍ ശുദ്ധനായ്ത്തീര്‍ന്നു
ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍
പൂര്‍ണ്ണ സഹിഷ്ണത ഏകണെ പ്രിയാ-
 
ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാന്‍ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
എന്‍റെ രക്ഷകന്‍റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികയ്ക്കുന്നതെന്‍റെ ആഹാരം-
 
എന്‍റെ കഷ്ടങ്ങള്‍ ദൈവം തരുന്നതാം
എന്‍റെ പ്രാണനെ ഞാന്‍ യാഗമാക്കുന്നു
എന്നെ തകര്‍ത്തിടാന്‍ താതനിഷ്ടമെങ്കില്‍
തന്‍ഹിതമെന്നില്‍ സമ്പൂര്‍ണ്ണമാകട്ടെ-                                       P.P.M

 Download pdf
33906760 Hits    |    Powered by Revival IQ