Search Athmeeya Geethangal

333. സ്വര്‍ഗ്ഗപിതാവിന്‍ മടിയില്‍ പാര്‍ക്കും 
Lyrics : K.V.S.
രീതി: നിത്യവന്ദനം നിനക്കു
         
സ്വര്‍ഗ്ഗപിതാവിന്‍ മടിയില്‍ പാര്‍ക്കും നാഥനേ!
സ്വര്‍ഗ്ഗം വിട്ടീ ഭൂമിയില്‍ നീ വന്നതെങ്ങനെ?
 
1   എത്രയോ മഹത്ത്വമേറും നിന്‍ പദവിയെ
     മര്‍ത്യലോകത്തിനുവേണ്ടി വിട്ടൊഴിഞ്ഞു നീ--
 
2   മൃത്യുവിന്‍റെ കയ്പറിയാ നിത്യനാഥനേ!
     ശത്രുരക്ഷ ചെയ്വതിന്നായത്ര വന്നു നീ-
 
3   ഭക്തിഹീനരായിരുന്ന ഞങ്ങള്‍ക്കുവേണ്ടി
     മൃത്യുവെ സഹിപ്പാന്‍ മടികാട്ടിയില്ല നീ-
 
4   സത്യദൈവത്തിന്നറിവാല്‍ മര്‍ത്ത്യരെയെല്ലാം
     ശുദ്ധീകരിച്ചെടുപ്പാനായ് മൃത്യുവേറ്റു നീ-
 
5   ദൃശ്യമല്ലാതുള്ള ദൈവതത്വമശേഷം
     വിശ്വമതില്‍ തെളിയിച്ച വിശ്വനാഥന്‍ നീ
 
6   ഏകജാതനായവന്‍റെ തേജസ്സായ് ഞങ്ങള്‍
     ദേവസുതാ തിരുതേജസ്സിന്നും കാണുന്നു-
 
7   ദീപതുല്യശോഭയോടു ജീവിപ്പാന്‍ നിന്‍റെ
     ജീവവഴി തെളിയിക്ക ജീവനായകാ!-               

 Download pdf
33907337 Hits    |    Powered by Revival IQ