Search Athmeeya Geethangal

997. സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടു 
Lyrics : C.J.
സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍
മമ കാന്തനെ ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു
 
1   ഇന്നു മന്നിതില്‍ സീയോന്‍ യാത്രയില്‍ എന്നും ഖിന്നതമാത്രം
     എന്നു വന്നു നീയെന്നെ ചേര്‍ക്കുമോ അന്നേ തീരൂ വേദനകള്‍
 
2   മരുഭൂമിയില്‍ തളരാതെ ഞാന്‍ മരുവുന്നു നിന്‍ കൃപയാല്‍
     ഒരു നാളും നീ പിരിയാതെന്നെ കരുതുന്നു കണ്‍മണിപോല്‍-
 
3   നല്ല നാഥനേ! നിനക്കായി ഞാന്‍ വേല ചെയ്യുമന്ത്യം വരെ
     അല്ലല്‍ തീര്‍ന്നു നിന്‍ സവിധേ വരാതില്ല പാരില്‍ വിശ്രമവും-
 
4   കര്‍ത്തൃകാഹളം വാനില്‍ കേള്‍ക്കുവാന്‍ കാലമായില്ലേ പ്രിയനേ?
     ആശയേറുന്നേ നിന്നെ കാണുവാന്‍ ആമേന്‍ യേശുവേ വരണേ!- 

 Download pdf
33907251 Hits    |    Powered by Revival IQ