Search Athmeeya Geethangal

1059. സ്വര്‍ഗ്ഗത്തില്‍ നിന്നു വരും ദൈ 
Lyrics : A.V
സ്വര്‍ഗ്ഗത്തില്‍ നിന്നു വരും ദൈവകൂടാരം
പുതുവാന ഭൂമിയതില്‍ പുതുശാലേം നഗരം
ഞാനവിടെ പാടിടും സ്തോത്രഗീതങ്ങള്‍
 
1   രത്നങ്ങള്‍ വൈഡൂര്യക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിതമാണീ നഗരം
     പുത്തനെരൂശലേം ജ്യോതിര്‍മയം മോഹനം ഈ പൊന്‍നഗരം-
 
2   കുഞ്ഞാട്ടിന്‍ ശോഭയതാല്‍ മിന്നിടും നാട്ടില്‍
     ജീവനദിക്കിരുകരയും ജീവതരുവുണ്ട്
     പുതുകനികള്‍ ഏകിടും പുതുമാസം തോറും-
 
3   ദൈവം താന്‍ ദൈവമായ് കണ്ണീര്‍ തുടയ്ക്കും
     കഷ്ടതയും മുറവിളിയും മൃത്യുവുമില്ലവിടെ
     പാപമവിടില്ലല്ലോ സാത്താനില്ലല്ലോ-                 

 Download pdf
33907399 Hits    |    Powered by Revival IQ