Search Athmeeya Geethangal

455. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ശേ 
Lyrics : K.V.S
1.  സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ശേഖരിക്കും
    സാധുവോടീവിധമായിരിക്കും
    സര്‍വ്വേശന്‍ ചൊല്ലുവതെല്ലായ്പോഴും
    എന്‍കണ്ണിനാല്‍ നിന്നെ ഞാന്‍ നടത്തും-
 
2   നാനാ പരീക്ഷകള്‍ വന്നിടുമ്പോള്‍
    പാലകന്മാര്‍  പറന്നോടിടുമ്പോള്‍
    നാദമിതു ചെവി പൂകിടട്ടെ
    എന്‍കണ്ണിനാല്‍ നിന്നെ ഞാന്‍ നടത്തും
 
3   ഭൗമികമായ നിന്നാശയെല്ലാം
    കാലമാം കല്ലറ പൂകിടുമ്പോള്‍
    പിന്നെയുമീ വാക്കു ധൈര്യമേകും
    എന്‍ കണ്ണിനാല്‍ നിന്നെ ഞാന്‍ നടത്തും-
 
4   കള്ളന്‍ തുരുമ്പും പുഴുവിവയാല്‍
    കൊള്ളയാകാതുള്ള നിന്‍മുതല്‍ നീ
    സ്വര്‍ഗ്ഗമഹത്ത്വത്തില്‍ കണ്ടിടുമ്പോ-
          ളെന്‍ നടത്തിപ്പുകള്‍ ബോദ്ധ്യമാകും      

 Download pdf
33906955 Hits    |    Powered by Revival IQ