Search Athmeeya Geethangal

677. സേവിക്കും ഞങ്ങള്‍ യഹോവയെ  
Lyrics : I.M.
സേവിക്കും ഞങ്ങള്‍ യഹോവയെ എന്നെന്നും
സേനയിന്‍ അധിപനാം നായകനെ സേവിക്കും ഞങ്ങള്‍
യഹോവയെ എന്നെന്നും ജയത്തിന്‍വീരനാം യേശുവിനെ
 
1   നമ്മുടെ ദൈവം ജീവിക്കുന്നിന്നെന്നും
     നാള്‍തോറും ഭാരങ്ങള്‍ പേറുന്നവന്‍
     ഉന്നതന്‍ നമ്മുടെ ബലവും ഗീതവും എന്നും നല്ലവന്‍ ഇമ്മാനുവേല്‍-
 
2   നിന്‍തിരു ദയയാല്‍ അനുദിനം ഞങ്ങളെ
     ഈ മരുവിന്‍ ചൂടില്‍ പുലര്‍ത്തിയല്ലോ
     ഭീതിയുമാധിയുമേറിയ ജീവിതം മോദമതാക്കി തീര്‍ത്തതിനാല്‍-
 
3   പാരിതില്‍ നാം പരദേശികള്‍ നമ്മള്‍
     പാര്‍ക്കുന്നു നിന്‍ കൃപയൊന്നതിനാല്‍
     തിരിഞ്ഞുനോക്കി സ്തുതികളുയര്‍ത്തി വന്നവഴികളെ ഓര്‍ക്കുക നാം

 Download pdf
33907412 Hits    |    Powered by Revival IQ