Search Athmeeya Geethangal

219. ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍ 
Lyrics : T.K.S.
ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍
ആരിലുമുന്നതന്‍ ക്രിസ്തുവാം
 
1   അവനൊപ്പം പറയാനൊരാളുമില്ല
     അവനെപ്പോലാരാധ്യരാരുമില്ല
     അവനില്‍ ശരണപ്പെട്ടാരുമേ-ആരുമേ
     ഒരു നാളും അലയാതെ മോദമായ് മോദമായ്
     മരുവും മരുവിലും ശാന്തമായ്
 
2   അവനിക്കു പൊതുവായ് നിറുത്തി ദൈവം
     അവനെക്കൊണ്ടത്രേ നിരപ്പുതന്നു
     അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ
     അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ
     അവനെയോര്‍ത്തനിശം ഞാന്‍ പാടിടും
 
3   വരുവിന്‍ വണങ്ങി നമസ്കരിപ്പിന്‍
     ഒരുമിച്ചുണര്‍ന്നു പുകഴ്ത്തിടുവിന്‍
     ബലവും ബഹുമാനമാകവേ-യാകവേ
     തിരുമുമ്പിലര്‍പ്പിച്ചു വീഴുവിന്‍-വീഴുവിന്‍
     തിരുനാമമെന്നേക്കും വാഴ്ത്തുവിന്‍                 T.K.S.

 Download pdf
33907010 Hits    |    Powered by Revival IQ