Search Athmeeya Geethangal

1139. സുവിശേഷയുഗം ഇതു സവി 
Lyrics : N.T.E.
സുവിശേഷയുഗം ഇതു സവിശേഷമതായതു സുവിശേഷയുഗം
 
1   രക്ഷകനേശുവിന്‍റെ രക്ഷണ്യ സുവിശേഷം
     ഇക്ഷണം മുഴങ്ങുന്നു പക്ഷമോടിക്ഷിതിയില്‍-
 
2   യേശു നിന്നെ വിളിക്കുന്നാശു വരിക പാപീ!
     കാശും വിലയില്ലാതെ യേശു രക്ഷിക്കും നിന്നെ-
 
3   വിശ്വസിച്ചാശ്രയിച്ചു വിശ്രമം കണ്ടെത്തുവാന്‍
     വിശ്രുതനാം വല്ലഭനാശ്രിതര്‍ക്കായി എന്നും-
 
4   വേദവചനമതി മോദം ധ്വനിക്കുന്നിതാ
     ഖേദഹരനാമേശുപാദേ വരികയിന്നു
 
5   പാപം മരണം നീങ്ങും താപം ന്യായവിധിയും
     പാപി വിശ്വസിച്ചു ഈ നില്‍പ്പില്‍ ക്രൂശിങ്കല്‍ പോയാല്‍-
 
6   അന്ത്യയുഗമാണിതു ചിന്തിക്ക നരനേ! നീ
     സന്തോഷയുഗം തീര്‍ന്നിങ്ങന്ധയുഗം വരും മുന്‍-    

 Download pdf
33906865 Hits    |    Powered by Revival IQ