Lyrics : T.K.S.സുവിശേഷം അതു ജയിക്കുമേ,
അതു ജയിക്കുമേ എന്നും ജയിക്കുമേ
1 പോകുവിന്‍ നിങ്ങള്‍ എന്സുവിശേഷം ഓതിടുവാനായ് ലോകമശേഷം
യേശുനാഥനീ സന്ദേശം ഏകുകയാല് പോക നാം-
2 കാല്‍വറി മലയില്‍ കൈവന്ന വിജയം കാഹളനാദം മുഴക്കി സമ്മോദം
യെരിഹോവിന് നേരേയുള്ള പോരിന്നായി പോയിടാം-
3 ഏറുന്നു ദുരിതം ധരയിലെന്നതിനാല് യേശുവിന് വരവു വേഗമെന്നറിയാം
ദാസരായ് തന്വേലയില് പ്രവാസകാലം പാര്‍ത്തിടാം-
4 മന്നിതിലിതിനെതിരധികമുണ്ടാകും ഒന്നിലും നാം ഭയന്നിടുക വേണ്ട
സൈന്യനാഥന്‍ കൂടെയുണ്ട് മുന്നിലായി നിര്‍ണ്ണയം-
5 പ്രതിനിധിസേവ തുടരാമിന്നാളില് പ്രതിഫലമിതിനുണ്ടധികമന്നാളില്
പ്രാണനാഥന്നായ് നമുക്കു പ്രാണനും ത്യജിച്ചിടാം-
![](images/PDF.gif)
Download pdf