Search Athmeeya Geethangal

220. സുന്ദര രക്ഷകനേ! എനിക്കാനന്ദ 
Lyrics : M.E.C.
സുന്ദര രക്ഷകനേ!      
 
1   സുന്ദര രക്ഷകനേ!  എനിക്കാനന്ദ കാരണനേ!
     ഇന്നലെയുമിന്നുമെന്നുമനന്യനേ! വന്ദനം വന്ദനമേ-
 
2   രാജാധിരാജാവു നീ എന്നും കര്‍ത്താധികര്‍ത്താവു നീ
     ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേ-
 
3   ശാരോനിലെ റോസ നീ എനിക്കാരോമല്‍ സ്നേഹിതന്‍ നീ
     എന്മേല്‍ വിരിച്ച നിന്‍ സ്നേഹക്കൊടിക്കീഴി-
     ലെന്നുമെന്‍ വിശ്രാമമേ-
 
4   ആദിയുമന്തവും നീ പാപവ്യാധിക്കു വൈദ്യനും നീ
     നീതിയിന്‍ സൂര്യനും യൂദയിന്‍ സിംഹവും
     സര്‍വ്വവും നീ പരനേ!-
 
5   മുന്നേയിരുന്നവന്‍ നീ മാറാതെന്നുമിരിപ്പവന്‍ നീ
     വന്നവന്‍ നീയേ, വരാനുള്ളവന്‍ നീയേ
     വന്ദിതവല്ലഭനേ!-                              

 Download pdf
33907172 Hits    |    Powered by Revival IQ