Search Athmeeya Geethangal

903. സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക 
സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക
ശാലേം രാജനിതാ വരുവാറായ് ശീലഗുണമുള്ള സ്നേഹസ്വരൂപന്‍
ആകാശമേഘത്തില്‍ എഴുന്നള്ളി വരുമേ
 
1   അന്ത്യസമയങ്ങള്‍ അടുത്തുപോയ് പ്രിയരേ!
     സ്വന്തമെന്നേശുവെ സാക്ഷിക്കുവിന്‍ അന്ധകാരപ്രഭു വെളിപ്പെടുംമുമ്പേ
     സന്തോഷരാജ്യത്തില്‍ ചേര്‍ന്നിടുമേ നാം-
 
2   ഭൂമണ്ഡലങ്ങള്‍ ഉലഞ്ഞിളകിടുന്നു വാനങ്ങള്‍ ആകവേ നടുങ്ങിടുന്നു
     പ്രേമമറ്റുള്ള നിന്‍സാധുക്കള്‍ കരളില്‍ ഖേദം പൂണ്ടങ്ങിങ്ങു വീണുഴലുന്നു
 
3   സൈന്യത്തിന്‍ ശക്തിയാല്‍ രാജ്യങ്ങള്‍ ആകവേ
     തകര്‍ന്നുടഞ്ഞിടുന്നു ദിനംദിനമായ് സൈന്യത്തിന്‍ ശക്തിയാല്‍
     ഒന്നിലുമല്ലേ ആത്മബലത്താല്‍ ജയം നേടുക നാം-
 
4   തിരുസഭയേ! നിന്‍ദീപങ്ങളെന്നുമേ സൂര്യപ്രഭപോല്‍ വിളങ്ങിടട്ടെ
     മഹിതന്‍ തന്‍തേജസ്സില്‍ എഴുന്നള്ളി വരുമ്പോള്‍
     ഉടലോടെ പ്രിയനെ എതിരേല്‍പ്പാന്‍ പോകാം-         

 Download pdf
33907271 Hits    |    Powered by Revival IQ