Search Athmeeya Geethangal

1047. സീയോന്‍ സൈന്യമേ ഉണര്‍ന്നീ 
Lyrics : P.P.M.
1   സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍
     പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
         
          കേള്‍ക്കാറായ് തന്‍ കാഹളധ്വനി
          നാം പോകാറായ് ഈ പാര്‍ത്തലം വിട്ടു തേജസ്സേറും പുരേ
 
2   സര്‍വ്വായുധങ്ങള്‍ ധരിച്ചിടുക
     ദുഷ്ടനോടെതിര്‍ത്തു നിന്നു വിജയം നേടുവാന്‍-
 
3   ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോര്‍
     നിത്യനിത്യയുങ്ങള്‍ വാഴും സ്വര്‍ഗ്ഗ സീയോനില്‍-
 
4   പ്രത്യാശ എന്നില്‍ വര്‍ദ്ധിച്ചീടുന്നേ
     അങ്ങുചെന്നു കാണുവാനെന്‍ പ്രിയന്‍ പൊന്മുഖം-
 
5   ആനന്ദമേ, നിത്യാനന്ദമേ
          കാന്തനോടു വാഴും കാലം എത്ര ആനന്ദം-      

 Download pdf
33906991 Hits    |    Powered by Revival IQ