Lyrics : M.E.C.സീയോന് സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍
1 മോക്ഷയാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന് കൈകളില്‍ താങ്ങിടും-
2 ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവില്‍
നാഥനു മുള്‍മുടി നല്കിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ് ?-
3 സാക്ഷികള്‍ സമൂഹം എന്റെ ചുറ്റിലും
നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍
ഭാരവും പാപവും വിട്ടു ഞാനോടുമ-
ന്നേരവും യേശുവെ നോക്കിടും-
4 എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്
ക്ഷീണമെന്തെന്നറികില്ല ഞാന്‍-
5 ബാലശിക്ഷ നല്‍കുമെന്നപ്പനെങ്കിലും
ചേലെഴും തന് സ്നേഹം കുറഞ്ഞുപോയിടാ
നന്മയേ തന്‍കരം നല്‍കുമെന്നീശനില്‍
എന്മനം വിശ്രമം നേടിടും-
![](images/PDF.gif)
Download pdf