Search Athmeeya Geethangal

1044. സീയോന്‍ മണാളനെ ശാലേമിന്‍ പ്രിയനെ 
Lyrics : P.K.S.
സീയോന്‍ മണാളനെ ശാലേമിന്‍ പ്രിയനെ
നിന്നെക്കാണുവാന്‍ നിന്നെക്കാണുവാന്‍
എന്നെത്തന്നെ ഒരുക്കുന്നു നിന്‍രാജ്യത്തില്‍ വന്നു വാഴുവാന്‍
 
1   പരനേ നിന്‍ വരവേതു നേരത്തെന്നു
     അറിയുന്നില്ല ഞാന്‍ അറിയുന്നില്ല ഞാന്‍
     അനുനിമിഷവും അതികുതുകമായ് നോക്കിപ്പാര്‍ക്കുന്നേ-
 
2   കണ്ണുനീര്‍ നിറഞ്ഞ ലോകത്തു നിന്നു ഞാന്‍ പോയ് മറയുമേ
     കണ്ണിമയക്കും നൊടിനേരത്തു ചേരുമേ വിണ്‍പുരിയതില്‍-
 
3   സഭയാം കാന്തയെ ചേര്‍ക്കുന്നനേരത്ത്
     എന്താനന്ദമേ....എന്താനന്ദമേ പ്രിയന്‍റെ മാര്‍വ്വില്‍
     ഞാന്‍ ചാരും സമയത്ത് പരമാനന്ദമേ-
 
4   കുഞ്ഞാട്ടിന്‍ രക്തത്താല്‍ കഴുകപ്പെട്ടവര്‍ എടുക്കപ്പെടുമല്ലോ
     ആ മഹല്‍ സന്തോഷ ശോഭനനാളതില്‍ ഞാനും കാണുമേ-  

 Download pdf
33907102 Hits    |    Powered by Revival IQ