Search Athmeeya Geethangal

767. ആപത്തുവേളകളില്‍ ആനന്ദ 
Lyrics : T.M.
  
ആപത്തുവേളകളില്‍ ആനന്ദവേളകളില്‍
അകലാത്ത എന്‍ യേശുവേ അങ്ങയുടെ പാദം കുമ്പിടുന്നേ ഞാന്‍
 
1   കുശവന്‍റെ കയ്യില്‍ കളിമണ്ണുപോല്‍ തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍
     മെനഞ്ഞീടണമേ വാര്‍ത്തെടുക്കണേ ദിവ്യഹിതംപോലെ ഏഴയാമെന്നെ-
 
2   കഷ്ടതയുടെ കയ്പുനീരിന്‍ പാത്രവും അങ്ങ് എന്‍ കരങ്ങളില്‍
     കുടിപ്പാന്‍ തന്നാല്‍ ചോദ്യം ചെയ്യാതെ വാങ്ങി
     പാനം ചെയ്യുവാന്‍ തിരുകൃപ എന്നില്‍ പകരണമേ-
 
3   എന്‍റെ ഹിതംപോലെ നടത്തരുതേ തിരുഹിതംപോലെ നയിക്കണമേ
    ജീവിതപാതയില്‍ പതറിടാതെ സ്വര്‍ഗ്ഗഭവനത്തിലെത്തുവോളവും- 

 Download pdf
33907344 Hits    |    Powered by Revival IQ