Search Athmeeya Geethangal

738. സാധുവെന്നെ കൈവിടാതെ നാഥ 
Lyrics : C.J.
സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു
 
1   അന്ത്യത്തോളം ചിറകടിയില്‍ അവന്‍ കാത്തിടും ധരയില്‍
     ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം-
 
2   കണ്ണുനീരിന്‍ താഴ്വരയില്‍ കരയുന്ന വേളകളില്‍
     കൈവിടില്ലെന്‍ കര്‍ത്തനെന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും-
 
3   കൊടുങ്കാറ്റും തിരമാലയും പടകില്‍ വന്നാഞ്ഞടിക്കും
     നേരമെന്‍റെ ചാരേയുണ്ട് നാഥനെന്നും വല്ലഭനായ്-
 
4   വീണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ്
     വേലചെയ്തെന്‍ നാള്‍കള്‍ തീര്‍ന്നു വീട്ടില്‍ ചെല്ലും ഞാനൊടുവില്‍ 

 Download pdf
33907290 Hits    |    Powered by Revival IQ