Search Athmeeya Geethangal

1197. സാഗരസ്വര്‍ഗ്ഗ ഭൂമികള്‍ 
Lyrics : K.D.W.
രീതി: നിന്‍ മഹാസ്നേഹം യേശുവേ
         
സാഗരസ്വര്‍ഗ്ഗ ഭൂമികള്‍ സര്‍വ്വം രചിച്ച നാഥനേ!
നിന്തിരുമുമ്പില്‍ വീണിതാ പ്രാര്‍ത്ഥിച്ചിടുന്നടിയങ്ങള്‍
 
1   പ്രാര്‍ത്ഥന കേള്‍ക്കും യേശുവേ! ഉത്തരമേകണേ ക്ഷണം
     വിശ്വാസത്തിന്‍ കരം നീട്ടി യാചിച്ചിടുന്നു നിന്‍ സഭ-
 
2   കൊയ്ത്തിനു പാകമായ് വയല്‍ കൊയ്യുവാന്‍ ദാസരെ വേണം
     വന്‍വിളി കൊയ്തിടാന്‍ പ്രഭോ! ദാസരെ വേഗമേകണേ-
 
3   നിന്നെ മറന്നുറങ്ങുന്നു നിന്‍ സഭ ഭൂവില്‍ നാഥനേ!
     ആണികളേറ്റ നിന്‍കരം നീട്ടിയുണര്‍ത്തൂ കാന്തയെ-
 
4   അന്ധകാരത്തിന്‍ ശക്തികള്‍ കീഴടക്കുന്നു ഭൂമിയെ
     നിന്‍മക്കള്‍ ഭൂവില്‍ ശോഭിപ്പാന്‍ നിന്‍കൃപയേകണേ പരാ!
 
5   വീഴ്ചകള്‍ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോ!
     പുത്രന്‍റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ-        

 Download pdf
33906788 Hits    |    Powered by Revival IQ