Lyrics : T.K.S.1 സഹജരാമഖിലരുമുണര്ന്നിടുവിന്
സഹകരിച്ചൊരുമയില് പുലര്ന്നിടുവിന്
സകല ദുഷ്ടതയും വിട്ടകന്നിടുവിന്
സഹിച്ചു കഷ്ടതകളും കടന്നിടുവിന്-
2 ദോഷമെഴുന്നയീ നാളുകളില്‍ വേഷമല്ലാതെയില്ലാളുകളില്
ഭോഷ്കിന്നു പ്രിയമെഴുമകതളിരില് ദൂഷണം പുലര്ന്നിടുമധരങ്ങളില്-
3 ദുര്‍ഘടസമയങ്ങള്‍ വന്നിടുമേ ഉഗ്രന്മാര് മനുജരില്‍ പെരുകിടുമേ
വര്‍ഗ്ഗീയ മത്സരം വളര്ന്നിടുമേ സ്വര്‍ഗ്ഗീയര്‍ നമുക്കെന്തു തളര്ന്നിടുവിന്-
4 ശത്രുവാം സാത്താനോടെതിര്ത്തിടുവിന് സത്യവിരുദ്ധങ്ങള് വെറുത്തിടുവിന്
ക്രിസ്തനോടത്രയുമടുത്തിടുവിന് നിത്യവും ശക്തി കൈവരുത്തിടുവിന്
5 നന്മയാല് തിന്മയെ ജയിച്ചിടണം നമ്മുടെ സൗമ്യത വിളങ്ങിടണം
വിണ്‍മയര്‍ നമ്മളെന്നറിഞ്ഞിടണം മണ്മയരും വന്നു വണങ്ങിടണം- T.K.S
Download pdf