Search Athmeeya Geethangal

907. സഹോദരരേ സന്തോഷിക്കുവിന്‍ കര്‍ത്താ 
Lyrics : T.K.S.
1   സഹോദരരേ സന്തോഷിക്കുവിന്‍
     കര്‍ത്താവില്‍ സദാ സന്തോഷിച്ചിടുവിന്‍
     തന്‍സ്നേഹം തന്‍സ്നേഹം മറന്നിടാമോ നാം
     മറന്നിടാമോ നാം ഉണര്‍ന്നു പാടുവിന്‍-
 
2   ഈലോകം തരാ-തുള്ളോരന്തരാ-
     നന്ദം തന്നതു ക്രിസ്തേശു നായകന്‍
     ഭാരങ്ങളേറുന്ന നേരത്തും തീരാത്തോ-
     രാനന്ദം തന്നതു താനെന്നറിഞ്ഞു നാം-
 
3   വിനാശത്തിലേ-ക്കനാഥത്വമായ്
     അനേകായിരം ജനം ഗമിക്കവേ
     സൗഭാഗ്യം കൈവന്നു നമുക്കു ക്രിസ്തുവില്‍
     ദൈവത്തിന്‍ മക്കളായ് ദിവ്യാവകാശവും-
 
4   തമ്മില്‍ സ്നേഹമായ് നമ്മള്‍ക്കേകമായ്
     തന്‍നാമത്തെ നാമുയര്‍ത്തി ഘോഷിക്കാം
     എന്തെല്ലാം വന്നാലും ഭയപ്പെടേണ്ടാ നാം
     ഉയര്‍ത്തും വല്ലഭന്‍ ജയിക്കും മന്നവന്‍-   

 Download pdf
33906823 Hits    |    Powered by Revival IQ