Search Athmeeya Geethangal

50. സഹോദരരേ, പുകഴ്ത്തിടാം സദാ 
Lyrics : T.K.S.
1   സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിന്‍കൃപയെ
     മഹോന്നതനാമവന്‍ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ്
     മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ
 
2   ഭയങ്കരമായ വന്‍നരകാവകാശികളായിടും നമ്മില്‍
     പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയയെന്തു നിസ്തുല്യം
     ജയം തരുവാന്‍ ബലം തരുവാന്‍ ഉപാധിയുമീ മഹാദയയാം
 
3   നിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ
     നിരാകരിക്കാതെ വന്‍ദയയാല്‍ പുലര്‍ത്തുകയായവന്‍ ചെമ്മെ
     നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മള്‍
 
4   സഹായകനായ് ദിനംതോറും സമീപമവന്‍ നമുക്കുണ്ട്
     മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവില്‍
     സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാല്‍        T.K.S

 


 Download pdf
33907037 Hits    |    Powered by Revival IQ